---
title: "മലയാറ്റൂരിൽ മദ്യലഹരിയിൽ മകന്റെ ആക്രമണം; പരുക്കേറ്റ വയോധികൻ മരിച്ചു"
english_title: "Malayattoor Son Attacks Father Under Influence Of Alcohol 87 Year Old Dies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382646/malayattoor-son-attack-father-dies-elderly-man-14092026`"
published_at: "2026-09-15T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8873d61e3c_images_(11).jpeg"
keywords: ["Eranakulam", "Crime", "Dead"]
---

# മലയാറ്റൂരിൽ മദ്യലഹരിയിൽ മകന്റെ ആക്രമണം; പരുക്കേറ്റ വയോധികൻ മരിച്ചു

> **Lead Summary:** **എറണാകുളം**: മലയാറ്റൂരിൽ മദ്യലഹരിയിലായിരുന്ന മകന്റെ ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസി കുട്ടി ആണ് മരിച്ചത്.

## Article Content

**എറണാകുളം**: മലയാറ്റൂരിൽ മദ്യലഹരിയിലായിരുന്ന മകന്റെ ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസി കുട്ടി ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച പകൽ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ എത്തിയതായിരുന്നു ദേവസി കുട്ടി. ഇതിനിടയിൽ മകൻ പിടിച്ചു തള്ളിയതിനെ തുടർന്ന് നിലത്തുവീണ ദേവസി കുട്ടിയുടെ തല ഭിത്തിയിൽ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.

ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡേവിസ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ അക്രമം നടത്തുന്ന ആളാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കാലടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382646/malayattoor-son-attack-father-dies-elderly-man-14092026`)